ഉദയംപേരൂർ: അയ്യപ്പവിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണംമോഷ്ടിച്ചവർക്കെതിരെയും ദേവസ്വം ബോർഡിനുമെതിരെ കോൺഗ്രസ് ഉദയംപേരൂർ സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധജ്വാല സമരവും ഡി.സി.സി സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ നോർത്ത് മണ്ഡലം പ്രസിഡന്റ് ടി.വി. ഗോപിദാസ് അദ്ധ്യക്ഷനായി. സൗത്ത് മണ്ഡലം പ്രസിഡന്റ് കമൽ ഗിപ്ര, ജോൺ ജേക്കബ്,
എം.എൽ. സുരേഷ്, ജൂബൻജോൺ, എം.പി. ഷൈമോൻ, സാജു പൊങ്ങലായി, കെ.എൻ. സുരേന്ദ്രൻ, ഇ. എസ്. ജയകുമാർ, കെ. മനോജ്, ഡി. വേണുഗോപാൽ, ഇ.പി. ദാസൻ, പി.വി. ശശികുമാർ, ടി.കെ. ഷാജി, ബിനീഷ് പി.സി. സ്മിത രാജേഷ്, നിഷ ബാബു തുടങ്ങിയവർ സംസാരിച്ചു.