ru
കല്ലാല കാലടി പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ് കെട്ടിടം കാട്ടാന തകർത്ത നിലയിൽ

കാലടി: കല്ലാല ലൈബ്രറി ആൻഡ് ആർട്സ് ക്ലബിൽ കാട്ടാനയുടെ ആക്രമണത്തിൽ നാശനഷ്ടം. ലൈബ്രറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് വ്യാപക നഷ്ടം ഉണ്ടാക്കിയത്. മുൻപും കാട്ടാന ആക്രമണം ഉണ്ടായതിനാൽ ലൈബ്രറിക്ക് ചുറ്റും ഫെൻസിംഗ് സ്ഥാപിക്കണം എന്ന ആവശ്യം കാലടി പ്ലാന്റേഷൻ കോർപറേഷൻ മാനേജ്മെന്റ് ചെവിക്കൊള്ളുന്നില്ലെന്ന് ലൈബ്രറി പ്രസിഡന്റ് ബിജു മാവിൻചുവട് , സെക്രട്ടറി ഷാജു പാറപ്പുറം എന്നിവർ കുറ്റപ്പെടുത്തി. പതിനായത്തിന് മുകളിൽ പുസ്തകങ്ങളുള്ള അയ്യമ്പുഴ പഞ്ചായത്തിലെ മികച്ച ലൈബ്രറികളിൽ ഒന്നാണ് ഇത്. തോട്ടം തൊഴിലാളികൾ അടക്കം വായനയ്ക്കും പഠനത്തിനും ഉപയോഗിക്കുന്ന ലൈബ്രറി കൂടിയാണ് ഇതെന്ന് ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി പറഞ്ഞു.