കാലടി: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജില്ലാതല വായനാ മത്സരം ഇന്ന് രാവിലെ 9 മണിക്ക് ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ നടക്കും. ശ്രീനാരായണ ഓപ്പൺ സർവകലാശാല വി.സി ഡോ. വി.പി. ജഗതി രാജ് ഉദ്ഘാടനം ചെയ്യും ജില്ലാ പ്രസിഡന്റ് ഷാജി ജോർജ് അദ്ധ്യക്ഷനാകും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട് മുഖ്യാതിഥി ആകും. താലൂക്ക് മത്സരത്തിൽ ഒന്നു മുതൽ പത്തു വരെ സ്ഥാനം നേടിയവർക്ക് പങ്കെടുക്കാമെന്ന് ജില്ലാ സെക്രട്ടറി പി.ജി. സജീവ് അറിയിച്ചു.