കൂത്താട്ടുകുളം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കൂത്താട്ടുകുളം യൂണിറ്റ് വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. സംസ്ഥാന പ്രസിഡന്റ് ജയ്‌പാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.പി. ജോണി അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ, സെക്രട്ടറി കെ.ടി. റഹിം, വർക്കിംഗ് പ്രസിഡന്റ് പാർത്ഥസാരഥി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.പി. ജോണി (പ്രസിഡന്റ്), എസ്. രാജീവൻ (സെക്രട്ടറി), ടി.കെ. മോഹനൻ (ട്രഷറർ), ബീർ മുഹമ്മദ് (വർക്കിംഗ് പ്രസിഡന്റ്), വി.എസ്. സിബി (വൈസ് പ്രസിഡന്റ്), രഞ്ജിത്ത് രാജൻ, സിന്ധു മോഹൻ (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.