മട്ടാഞ്ചേരി വാട്ടർമെട്രോ ടെർമിനൽ: മട്ടാഞ്ചേരി, വില്ലിംഗ്‌ൺ ഐലൻഡ് വാട്ടർമെട്രോ സ്റ്റേഷനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11ന്
കൊച്ചി മാരിയറ്റ് ഹോട്ടൽ: ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള സൈബർ സുരക്ഷാ ഉച്ചകോടി ഉദ്ഘാടനം മന്ത്രി പി. രാജീവ് രാവിലെ 8.30ന്
കെ.പി. വള്ളോൻ റോഡ് വൈ.എം.സി.എ എറണാകുളം ബ്രാഞ്ച്: വൈ.എം.സി.എ ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് രാവിലെ 8.30ന്
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട്: എറണാകുളം റവന്യൂ ജില്ലാകായിക മേള ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ രാവിലെ 9.30ന്
ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത്: കേരള പൊലീസിന്റെ സൈബർ സുരക്ഷാ സമ്മേളനം ‘കൊക്കൂൺ 2025’ രാവിലെ 10ന്, സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 4.30ന്
എറണാകുളം സി.എം.എഫ്.ആർ.ഐ: മത്സ്യകർഷകർക്ക് പരിശീലനം രാവിലെ 10ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ചങ്ങമ്പുഴ ജന്മദിനാഘോഷം, ‘ക്ലാസിക് സിനിമകളുടെ കാലിക പ്രസക്തി’ ചർച്ച രാവിലെ10ന്, ‘ചങ്ങമ്പുഴയും കാൽപ്പനികതയും’ വിഷയത്തിൽ പ്രഭാഷണം വൈകിട്ട് 5.30ന്, നാടകം 7.30ന്
എറണാകുളം ടി.ഡി.എം ഹാൾ: എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ ആചാര്യൻ കെ.ആർ.നമ്പ്യാർ നയിക്കുന്ന വേദാന്ത പഠനക്ലാസ് രാവിലെ 10ന്
പത്തടിപ്പാലം കേരള മ്യൂസിയം: ആർട്ട് ഫോർ ദ കോസ്റ്റൽ കോമൺസിന്റെ നേതൃത്വത്തിൽ വേലിയേറ്റ വെള്ളപ്പൊക്കത്തെക്കുറിച്ച് പ്രദർശനം ‘കഭൂം’രാവിലെ 10ന്
തേവര സേക്രഡ് ഹാർട്ട് സി.എം.ഐ പബ്ലിക് സ്കൂൾ: കൊച്ചി മെട്രോ സഹോദയ കലോത്സവം രാവിലെ 10ന്
ചളിക്കവട്ടം കൊറ്റങ്കാവ് ഭഗവതിക്ഷേത്രം: ഭാഗവത നവാഹയജ്ഞം രാവിലെ 7ന്
ചളിക്കവട്ടം ശാന്തിനഗർ ബൈപ്പാസ് കപ്പേള: വിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ, കുർബാനയും പ്രദക്ഷിണവും വൈകിട്ട് 5.45ന്