കൂത്താട്ടുകുളം: കൗതുകങ്ങളും വിസ്മയങ്ങളും തീർത്ത് കൂത്താട്ടുകുളം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം ശ്രദ്ധേയമായി. എണ്ണൂറോളം പ്രതിഭകളാണ് വിവിധ ഇനങ്ങളിലായി ശാസ്ത്രോത്സവത്തിൽ പങ്കെടുത്തു.
കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ കലാരാജു ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീകല അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മരിയ ഗൊരേത്തി. വൈസ്ചെയർമാൻ പി.ജി. സുനിൽകുമാർ, പ്രോഗ്രാം കൺവീനർ അഭിലാഷ്, ഹെഡ്മിസ്ട്രസ് ടി.വി. മായ തുടങ്ങിയവർ സംസാരിച്ചു.
കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, ഇൻഫന്റ് ജീസസ് ഹൈസ്കൂൾ, വടകര ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടന്നത്.