കൊച്ചി: കേന്ദ്ര പെൻഷൻ സംഘടനകളുടെ കൂട്ടായ്മയായ ഫോറം ഒഫ് സിവിൽ പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ, കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ പെൻഷൻ സാധൂകരണ നിയമം പിൻവലിക്കുക, 8-ാം ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
ഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിൽ ബോട്ട് ജെട്ടി ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗം സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം എം.ജി. അജി ഉദ്ഘാടനം ചെയ്തു.
ഫോറം ജില്ലാ പ്രസിഡന്റ് ഒ.സി. ജോയി അദ്ധ്യക്ഷനായി. ജില്ലാ കൺവീനർ ടി.കെ. സജീവൻ സ്വാഗതം ആശംസിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആർ.എൻ. പടനായർ, കെ. ബാലകൃഷ്ണൻ, കെ. രവിക്കുട്ടൻ, എ.വി. കുര്യക്കോസ്, വി.ആർ. അനിൽ കുമാർ, സി.എ. ഉണ്ണികൃഷ്ണൻ നായർ, കെ.കെ. ഗോപിനാഥ്, പി.ജി. രാജു, എൻ. ജയൻ, ഇന്ദു.എസ്. നായർ, കെ.എസ്. സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു. എ. ഷാനവാസ് നന്ദി പറഞ്ഞു.