student
അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ നടന്ന സ്റ്റുഡന്റ് ചാപ്റ്റർ പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന്

അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ വിവിധ അസോസിയേഷനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ സ്ഥാനാരോഹണം നടന്നു. കോതമംഗലം എം.എ. കോളേജ് പ്രൊഫസറും സ്ട്രക്ചറൽ എൻജിനിയറിംഗ് വിദഗ്ദ്ധനുമായ ഡോ. എൽസൺ ജോൺ ഉദ്ഘാടനം ചെയ്തു. സ്റ്റുബാ എൻജിനിയറിംഗ് കൺസൾട്ടൻസി മാനേജിംഗ് ഡയറക്ടർ അഭിലാഷ് ജോയ് മുഖ്യാതിഥിയും ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷനുമായി. പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, ഡോ. പി.ഇ. കവിത, റിനു ജെ. അച്ചിസൺ, സി.എ. എബിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.