പറവൂർ: കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പറവൂർ മേഖല വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി മിനോഷ് ജോസഫ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.എ. ജോഷി അദ്ധ്യക്ഷനായി. ജില്ലാ വെൽഫെയർ ബോർഡ് കൺവീനർ ശ്രീജിത്ത് ശിവറാം വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് എ.എ. രജീഷ്, ട്രഷറർ എൽഡോ ജോസഫ്, ജില്ലാ സാന്ത്വനം കോഓർഡിനേറ്റർ സജീർ ചെങ്ങമനാട്, മേഖല സെക്രട്ടറി എ.ബി. ജ്യോതി, ട്രഷറർ എം.കെ. ഉണ്ണി, ആർ. സുനിൽകുമാർ, വിജി വിനേഷ്, ടി.ആർ. രജിത്ത്, കെ.എസ്. അമൽ, പി.എസ്. ജൂഡോ, എം.ബി. സുധീഷ്, വി.വി. ദേവദാസ് എന്നിവർ സംസാരിച്ചു.