പറവൂർ: ശബരിമല ക്ഷേത്രവും സ്വത്തും സംരക്ഷിക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദുഐക്യവേദി, മഹിളാ ഐക്യവേദി പറവൂർ താലൂക്ക് സമിതികളുടെ നേതൃത്വത്തിൽ പറവൂരിൽ ഇന്ന് നാമജപ പ്രതിഷേധ യാത്ര നടക്കും. വൈകിട്ട് 5ന് കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി പെരുവാരം മഹാദേവക്ഷേത്രത്തിൽ സമാപിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും.