അങ്കമാലി: അങ്കമാലി ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3ന് അങ്കമാലി ജീവധാര ഹാളിൽ എം.കെ. സാനു അനുസ്മരണം നടക്കും. ഡോ. ജോൺ ജോർജ് ഉദ്ഘാടനം ചെയ്യും. ഫോറം ഡയറക്ടർ ടോം ജോസ് അദ്ധ്യക്ഷനാകും. ഡോ. സുരേഷ് മൂക്കന്നൂർ മുഖ്യപ്രഭാഷണം നടത്തും. സാനു മാസ്റ്ററെക്കുറിച്ച് ഫോറം അംഗങ്ങൾ രചിച്ച കവിതകളും അനുഭവക്കുറിപ്പുകളും അവതരിപ്പിക്കുമെന്ന് കൺവീനർ ടി.എം. വർഗീസ് അറിയിച്ചു.