അങ്കമാലി: ശബരിമലയിലെ സ്വർണക്കൊള്ളയ്‌ക്കെതിരെ നിയമസഭയ്ക്കകത്ത് ജനാധിപത്യ രീതിയിൽ പ്രതികരിച്ച റോജി എം. ജോൺ എം.എൽ.എയെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ അങ്കമാലി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി നടത്തി. ഡി.സി.സി സെക്രട്ടറി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആന്റു മാവേലി അദ്ധ്യക്ഷനായി. അഡ്വ. കെ.എസ്. ഷാജി, ഡി.സി.സി സെക്രട്ടറി എസ്.ബി. ചന്ദ്രശേഖര വാര്യർ, യു.ഡി.എഫ് കൺവീനർ ടി.എം. വർഗീസ്. പോൾ ജോവർ, മീര അവറാച്ചൻ, സാജു നെടുങ്ങാടൻ, ഏല്യാസ് കെ. തരിയൻ, കെ.പി. അയ്യപ്പൻ, എം.പി.മാർട്ടിൻ എന്നിവർ നേതൃത്വം നൽകി.