inaguration
കൂത്താട്ടുകുളം ശ്രീധരീയം നഗർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വ്യോമസേനാ ദിനാഘോഷത്തിൽ നിന്ന്

കൂത്താട്ടുകുളം: കൂത്താട്ടുകുളം ശ്രീധരീയം നഗർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വ്യോമസേന ദിനാഘോഷവും വിമുക്തഭടന്മാരെ ആദരിക്കലും നടന്നു. ശ്രീധരീയം സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. ശ്രീധരീയം ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. നാരായണൻ നമ്പൂതിരി വിമുക്തഭടന്മാരെ ആദരിച്ചു. ലൈബ്രറി പ്രഥമ പ്രസിഡന്റ് വി.എ. രവിയുടെ സ്മരണാർത്ഥം മെമന്റോ വിതരണം ചെയ്തു. നഗരസഭാ കൗൺസിലർ റോബിൻ ജോൺ, എ.വി. മനോജ്, ഷീബ രാജു, ശ്രീധരീയം ഡയറക്ടർ ജയശ്രീ നമ്പൂതിരി, സുജാത, രവീന്ദ്രൻ, കെ.ആർ. സോമൻ എന്നിവർ പ്രസംഗിച്ചു