കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വൈദ്യുതി ബോർഡിലെ തൊഴിലാളികളുടെയും പെൻഷൻകാരുടെയും കരാർ തൊഴിലാളികളുടെയും പ്രതിഷേധ പരിപാടികളുടെ ഭാഗമായി മട്ടാഞ്ചേരി ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധധർണ നടത്തി. വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ലീഷ് സി.എൽ ഉദ്ഘാടനം ചെയ്തു. കെ.ഇ.ഡബ്ല്യു.എഫ് സംസ്ഥാന കൗൺസിൽ അംഗം കെ.വി. ജോസഫ് അദ്ധ്യക്ഷനായി. ഡിവിഷൻ കൺവീനർ എ.ആർ. സുജിൽ, തൻസീർ എം.എച്ച്, ആൻസൽ സേവ്യർ, ജിജി ബൈജു എന്നിവർ സംസാരിച്ചു.