മുവാറ്റുപുഴ: അപകടങ്ങൾ തുടർക്കഥയായ പായിപ്ര കിണറുംപടിയിൽ നവയുഗം ക്ലബിന്റെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. നാലുംകൂടിയ കവലയിൽ പായിപ്ര ചെറുവട്ടൂർ റോഡിൽ തിരക്ക് എറിയതും വാഹനങ്ങളുടെ അമിതവേഗവും കാരണമാണ് അപകടങ്ങളുണ്ടാകുന്നത്. ഇരുവശത്തേയും പഞ്ചായത്ത് റോഡിൽ നിന്ന് വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ഇത് ഒഴിവാക്കാനാണ് മെയിൻ റോഡിലൂടെ കടന്നുവരുന്ന വാഹനങ്ങൾ കാണുന്നതിന് വേണ്ടി മിറർ സ്ഥാപിച്ചത്.
സി.പി.ഐ പായിപ്ര ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എ.ആർ. അനുരാജ് അദ്ധ്യക്ഷനായി. വാർഡ്മെംബർ സക്കീർ ഹുസൈൻ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ടി.എം. ഷെബീർ, ലോക്കൽ കമ്മിറ്റി അംഗം നസീമ സുനിൽ, പി.പി. ശശി, സി.എസ്. രതീഷ് തുടങ്ങിയവർ സംസാരിച്ചു. ക്ലബ് ഭാരവാഹികളായ എം.കെ. നജീബ്, എം.എം. ഷെമീർ, നീരജ് വിജയൻ, സി.എസ്. നിതിൻ, പി.പി. നിയാസ്, മുഹമ്മദ് അൽത്താഫ്, അനന്തു മനോജ്, ഹുസൈൻ ബഷീർ എന്നിവർ പങ്കെടുത്തു.