മൂവാറ്റുപുഴ: ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് ആദരമർപ്പിച്ച് മൂവാറ്റുപുഴ ഫിലിം സൊസൈറ്റി ഇന്ന് വൈകിട്ട് 5ന് 'വാനപ്രസ്ഥം" സിനിമ നാസ് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കും. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ ലഭിച്ചിരുന്നു. പ്രവേശനം സൗജന്യം.