കൂത്താട്ടുകുളം: ഇടയാർ റബർ ഉദ്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ 13 ന് രണ്ടിന് ആർ.പി.എസ്. ട്രെയിനിംഗ് ഹാളിൽ വച്ച് റബർ ബോർഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റബർ ടാപ്പർമാർക്കായി ബോധവത്കരണ ക്ലാസ് നടത്തും. വിവിധ ക്ഷേമ പദ്ധതികൾ സംബന്ധിച്ച് ക്ലാസ് നടക്കുമെന്ന് ഇടയാർ റബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് റോയി എബ്രഹാം അറിയിച്ചു.