ayavana

മൂവാറ്റുപുഴ : സംസ്ഥാന സർക്കാരിന്റെയും ആയവന ഗ്രാമ പഞ്ചായത്തിന്റെയും വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതിനായി വികസന സദസ് സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് രാജൻ കടക്കോട്ട് വികസന ഉദ്ഘാടനം ചെയ്തു . വികസന സദസിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.എസ്. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തല പ്രോഗ്രസ് റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി സി.വി. പൗലോസ് പ്രകാശനം ചെയ്തു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി സുനിൽ, രണ്ടാം വാർഡ് മെമ്പർമാരായ അനീഷ് പി.കെ., മിനി വിശ്വനാഥൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ. ബാലചന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൺ സിസിലി തോമസ് എന്നിവർ സംസാരിച്ചു .