കൊച്ചി: നവാഭിഷിക്തരായ യാക്കോബായ സഭയുടെ പ്രാദേശിക തലവൻ ബസേലിയസ് ജോസഫ് കാതോലിക്ക ബാവക്കും സി.എസ്.ഐ സഭയുടെ കൊച്ചി മഹാഇടവക മെത്രാപ്പൊലീത്ത കുര്യൻ പീറ്ററിനും എറണാകുളം വൈ.എം.സി.എയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. 13ന് വൈകിട്ട് 5ന് നടക്കുന്ന സ്വീകരണ സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി മുൻ ചീഫ്ജസ്റ്റിസ് ജെ.ബി. കോശി, ഉമ തോമസ് എം.എൽ.എ തുടങ്ങിയവർ സംസാരിക്കും.