മൂവാറ്രുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിലുള്ള വിവാഹപൂർവ കൗൺസിലിംഗ് ക്ലാസിന്റെ 76-ാമത് ബാച്ച് ഇന്നും നാളെയും ശ്രീനാരായണ കോളേജ് ഒഫ് എഡ്യുക്കേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ 9.30ന് ഗുരുസ്മരണ. തുടർന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ക്ലാസ് ഉദ്ഘാടനം ചെയ്യും. വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ, കൗൺസിലർമാരായ എം.ആർ. നാരായണൻ, പി.ആർ. രാജു, ടി.വി. മോഹൻ, അനിൽ കാവുംചിറ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.എസ്. വിൽസൻ, ശ്രീനിവാസൻ മാസ്റ്റർ, വനിതാസംഘം പ്രസിഡന്റ് ഷീല അനിരുദ്ധൻ, സെക്രട്ടറി സുഹാസിനി സാജൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.എ. ദീപു, സെക്രട്ടറി പി.എസ്. ശ്രീജിത് എന്നിവർ സംസാരിക്കും.
രാവിലെ 10ന് കോട്ടയം ഷൈലജ രവീന്ദ്രനും ഉച്ചയ്ക്ക് 2ന് ഡോ. പ്രിൻസ് സ്ലീബയും ക്ലാസെടുക്കും. നാളെ രാവിലെ 10ന് കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശിയും ഉച്ചക്ക് 2ന് ഫാ. ഡോ. എഡ്വേർഡ് ജോർജും ക്ലാസെടുക്കും.
വെെകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷനാകും. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഷീല അനിരുദ്ധൻ നന്ദി പ്രകാശിപ്പിക്കും.