മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ സാഹിത്യവേദി വായനക്കൂട്ടായ്മയുടെ നേതൃത്വത്തിൽ സാഹിത്യചർച്ച സംഘടിപ്പിച്ചു. വായനക്കൂട്ടം കൺവീനർ സീന മാധവൻ അദ്ധ്യക്ഷയായി. കാർത്തിക സുനിൽ കവിത ചൊല്ലി. വി.സി. ജോസഫ്, വർഗീസ് ടി. തോമസ്, ആർ. അൻരാജ്, എം.ആർ. ശശി, കെ.ജെ. ആന്റണി, വി.കെ. ശശിധരൻ, വിമൽകുമാർ, കെ.ജെ. ജോസഫ്, കാർത്തിക സുനിൽ, സി.എസ്. ജോസഫ്, ഷഹീർ അലി എന്നിവർ വിവിധ പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചു.