മട്ടാഞ്ചേരി: റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി.എ. ഫൈസലിനെ സാമൂഹ്യ വിരുദ്ധർ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന പ്രസിഡന്റ് അടൂർ പ്രകാശ്, വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി. ബിജു,ട്രഷറർ വി.അജിത്കുമാർ എന്നിവർ പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ടു.