vguard
വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ വനിതകൾക്കായുള്ള സൗജന്യ കൗൺസലിംഗ് സെന്റർ 'ഇടം' ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. ഡോ. റീന മിഥുൻ ചിറ്റിലപ്പള്ളി, വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് എ. ശ്രീകുമാർ, സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, എറണാകുളം ഡിസ്ട്രിക്ട് സോഷ്യൽ ജസ്റ്റിസ് ഓഫീസർ കെ.ജെ. ജോൺ ജോഷി തുടങ്ങിയവർ സമീപം

കൊച്ചി: വനിതകൾക്കായി സൗജന്യ കൗൺസലിംഗ് സെന്റർ സംവിധാനം സജ്ജമാക്കി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. കമ്പനിയുടെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള 'ഇടം' എന്ന ഈ പദ്ധതി വെൽഫെയർ സർവീസസ് എറണാകുളവുമായി (സഹൃദയ) ചേർന്നാണ് നടപ്പാക്കുന്നത്. ഹൈബി ഈഡൻ എം.പി സെന്റർ ഉദ്ഘാടനം ചെയ്തു. ഡോ. റീന മിഥുൻ ചിറ്റിലപ്പള്ളി അദ്ധ്യക്ഷയായി.

മാനസികസമ്മർദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ ബാധിക്കുന്ന സ്ത്രീകൾക്ക് കൗൺസലിംഗ് ഒരുക്കുകയാണ് 'ഇട'ത്തിലൂടെ വി-ഗാർഡ് ചെയ്യുന്നത്. വനിതകൾക്ക് പ്രൊഫഷണൽ കൗൺസലിംഗ് സേവനവും വൈകാരികപിന്തുണയും സൗജന്യമായി ലഭ്യമാക്കും.

പൊന്നുരുന്നി വെൽഫെയർ സർവീസസിന്റെ (സഹൃദയ) ക്യാമ്പസിലാണ് 'ഇടം' കൗൺസലിംഗ് സെന്റർ. ഫോൺ: 9847610707.

തിങ്കൾമുതൽ ശനിവരെ രാവിലെ 10മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തനസമയം. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് എ. ശ്രീകുമാർ, സി.എസ്.ആർ ചീഫ് ഓഫീസർ കെ. സനീഷ്, സഹൃദയ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, അസി. എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. സിബിൻ തോമസ്, എറണാകുളം ഡിസ്ട്രിക്ട് സോഷ്യൽ ജസ്റ്റിസ് ഓഫീസർ കെ.ജെ. ജോൺ ജോഷി, തൃക്കാക്കര ഭാരതമാത കോളേജ് അസിസ്റ്റന്റ് പ്രൊഫസർ എ. ദൃശ്യ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.