1

പള്ളുരുത്തി: ശബരിമലയിലെ അയ്യപ്പന്റെ സ്വർണം മോഷ്ടിച്ച് വിശ്വാസികളെ വഞ്ചിച്ച ദേവസ്വം മന്ത്രിയും ദേവസം ബോർഡും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കച്ചേരിപ്പടി - പള്ളുരുത്തി സെൻട്രൽ മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കച്ചേരിപ്പടിയിൽ പ്രതിഷേധജ്വാല തെളിയിച്ചു. കച്ചേരിപ്പടി മണ്ഡലം പ്രസിഡന്റ് വി.എഫ് ഏണസ്റ്റ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ല സെക്രട്ടറി എൻ.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഷിജു ചിറ്റേപ്പിള്ളി, കെ.എസ് ഷൈൻ, എം.എ. ജോസി, എ. ജെ. ജെയിംസ്, റഹീസ സലാം, അഞ്ജു സംഗീത് എന്നിവർ സംസാരിച്ചു.