school
മൂവാറ്റുപുഴ ടൗൺ യു.പി സ്കൂളിലെ പുതിയ ബ്ലോക്ക് നഗരസഭാ ചെയർമാൻ പി.പി എൽദോസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ 44 ലക്ഷം മുടക്കി നവീകരിച്ച ടൗൺ യു.പി സ്കൂളിലെ പുതിയ ബ്ലോക്ക് ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽസലാം അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജോസ് കുര്യാക്കോസ്, നിസ അഷറഫ്, മീരാ കൃഷ്ണൻ, കൗൺസിലർമാരായ കെ.ജി. അനിൽകുമാർ, കെ.കെ. സുബൈർ, ജോയിസ് മേരി ആന്റണി, ജിനു മടേയ്ക്കൻ, പി.എം. സലിം, രാജശ്രീ രാജു, ലൈല ഹനീഫ, അസം ബിഗം, നജില ഷാജി.മേരിക്കുട്ടി ചാക്കോ, മുൻ ചെയർമാൻ എം.എ. സഹീർ, പ്രധാനാദ്ധ്യാപിക ഡീന തുടങ്ങിയവർ പങ്കെടുത്തു.