കാക്കനാട്: സംസ്ഥാനത്ത് നഗരപ്രദേശങ്ങളിൽ സ്വകാര്യബസുകൾ തമ്മിൽ 5 മിനിറ്റും പഞ്ചായത്ത് പ്രദേശങ്ങളിൽ 10 മിനിറ്റും സമയ ഇടവേള വേണമെന്നുള്ള സർക്കാർ നിർദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി എറണാകുളം ആർ.ടി.ഒയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേജ് ക്യാരിയജുകളുടെ സമയക്രമം പുനർനിശ്ചയിക്കുന്നതിന്റെ ഭാഗമായി ആലുവ - ഫോർട്ടുകൊച്ചി, നോർത്ത് പറവൂർ - ഹൈക്കോർട്ട് ജംഗ്ഷൻ, വൈറ്റില - വൈറ്റില സർക്കുലർ (ക്ലോക്ക് വൈസ്, ആന്റി ക്ലോക്ക് വൈസ്),

കാക്കനാട് നിന്നാരംഭിക്കുന്ന സിറ്റി സർവീസുകൾ എന്നീ റൂട്ടുകളിലെ സ്ഥിര പെർമിറ്റുള്ള സ്റ്റേജ് ക്യാരിയജ് ഓപ്പറേറ്റർമാർ, പെർമിറ്റ്, ടൈംഷീറ്റ് എന്നിവയുടെ അസലും പകർപ്പുമായി 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ കാക്കനാട് സിവിൽ സ്റ്റേഷനിലെ എറണാകുളം ആർ.ടി.ഒ ഓഫീസിൽ നേരിട്ട് ഹാജരാക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു.