പറവൂർ: പറവൂർ ഉപജില്ലാ സ്‌കൂൾ കായികമേളയിൽ 258 പോയിന്റുമായി പുത്തൻവേലിക്കര വി.സി.എസ് ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 33 സ്വർണവും 19 വെള്ളിയും 11 വെങ്കലവും കരസ്‌ഥമാക്കി. 123 പോയിന്റ് നേടി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർസെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും 94 പോയിന്റോടെ കരിമ്പാടം ഡി.ഡി സഭ ഹൈസ്‌കൂൾ മൂന്നാം സ്ഥാനവും നേടി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് കായികമേള നടന്നത്. ജേതാക്കൾക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിഖില ശശി ട്രോഫികൾ സമ്മാനിച്ചു.