പെരുമ്പാവൂർ: പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ റോഡപകടങ്ങൾ വർദ്ധിക്കുന്നതായി വിവരാവകാശ രേഖ. 2020 മുതൽ 2025 ജൂലൈ വരെ മേഖലയിൽ 1660 റോഡപകടങ്ങൾ നടന്നതായും 113 പേർ മരണമടഞ്ഞതായും മനുഷ്യാവകാശ, പരിസ്ഥിതി സംഘടനയായ മാനവദീപ്തി പ്രസിഡന്റ് വർഗീസ് പുല്ലുവഴിക്ക് സ്റ്റേഷൻ അധികൃതർ നൽകിയ വിവരാവകാശ രേഖയിൽ പറയുന്നു.
പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും ഒക്കൽ, വെങ്ങോല, വാഴക്കുളം ഗ്രാമപഞ്ചായത്തുകളും രായമംഗലം പഞ്ചായത്തിലെ വട്ടയ്ക്കാട്ടുപടി ഭാഗവുമാണ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നത്. 2020 , 2021, 2022 വർഷങ്ങളിൽ യഥാക്രമം 231, 238, 281 അപകടങ്ങളാണ് ഉണ്ടായത്. 2023, 2024 വർഷങ്ങളിൽ 339, 340 വീതം അപകടങ്ങളുണ്ടായി. 2025 ൽ ജൂലൈ വരെ 231 അപകടങ്ങൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.