പെരുമ്പാവൂർ: ഗാന്ധിജി ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷം ഗുരുകുലം സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം മുടിക്കൽ ശാഖയിൽ നാളെ വൈകിട്ട് 5ന് നടക്കും. തോട്ടുവ മംഗളഭാരതി അദ്ധ്യക്ഷ സ്വാമിനി മാതാ ജ്യോതിർമയി ഭാരതി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ് അദ്ധ്യക്ഷനാകും. ഗുരുകുലം ട്രസ്റ്റ് മുൻ സെക്രട്ടറി പ്രൊഫ ഡോ. ആർ. അനിലൻ പ്രഭാഷണം നടത്തും. തുടർന്ന് രചന ശതാബ്ദി നിറവിൽ നിൽക്കുന്ന ഹോമമന്ത്രത്തെക്കുറിച്ച് പി.വി.നിഷാന്തും, നാരായണ സ്മൃതിയെകുറിച്ച് ഗുരുകുലം സ്റ്റഡി സർക്കിൾ മൂവാറ്റുപുഴ താലൂക്ക് കാര്യദർശി ഡോ. സുമ ജയചന്ദ്രനും ക്ലാസെടുക്കും. ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ്, കുന്നത്തുനാട് താലൂക്ക് കാര്യദർശി സി.വി. ജിനിൽ, എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റ്‌ എം.എസ്. ജിനേഷ്, സുനിൽ മാളിയേക്കൽ, എ.കെ. മോഹനൻ, കെ.പി. ലീലാമണി, കെ.എസ്. അഭിജിത്, ജയ രാജൻ, മായ സാലു എന്നിവർ സംസാരിക്കും.