പെരുമ്പാവൂർ: ക്ഷേമ പെൻഷൻ നൽകുന്നതിനെക്കുറിച്ച് വിവരിക്കാനും അർഹതപ്പെട്ടവർക്കുള്ള നൂതന പദ്ധതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും നാളെ രാവിലെ 10ന് കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളിൽ ആത്മാഭിമാന സംഗമം നടത്തുന്നു. എല്ലാ ക്ഷേമ പെൻഷൻകാരും യോഗത്തിൽ പങ്കെടുക്കണമെന്ന് സി.പി.എം രായമംഗലം ലോക്കൽ സെക്രട്ടറി കെ.എൻ. ഹരിദാസ് അറിയിച്ചു.