vyga

പെരുമ്പാവൂർ: വിമല സെൻട്രൽ സ്കൂളിൽ നിന്ന് നാഷണൽ സ്കേറ്റിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി വൈഗ സുമേഷ്. മഹാരാഷ്ട്രയിലെ വിരാർ ഇൽ വച്ചു കഴിഞ്ഞ 5 നായിരുന്നു മത്സരം.രായമംഗലം സ്വദേശിനിയായ വൈഗ കൈകാലുകൾ ബന്ധിച്ച് ഏഴ് കിലോമീറ്റർ വേമ്പനാട്ട് കായൽ നീന്തി കടന്ന് വേൾഡ് വൈഡ് റെക്കാഡ് നേടിയിട്ടുണ്ട്.

സിയാദ് കെ.എസാണ് പരിശീലകൻ. പണികരമ്പലം എ.ഐ.എസ്.എസ്.എയിലാണു പരിശീലനം.കലാ കായിക രംഗത്ത് സ്കൂൾ തലങ്ങളിൽ നിരവധി നേട്ടങ്ങൾ ചെറുപ്രായത്തിൽ കൈവരിച്ച വൈഗ രായമംഗലം നന്ദനം വീട്ടിൽ സുമേഷിന്റെയും നീതു സുമേഷിന്റെയും മൂത്ത മകളാണ്.സഹോദരി വൈദ്ദേഹി.