
ആലുവ: ആർ.എസ്.എസ് മുൻ കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിലായിരുന്നു സംസ്കാരചടങ്ങുകൾ. മകൻ വിഷ്ണുപ്രസാദ് ചിതയ്‌ക്ക് അഗ്‌നി പകർന്നു. ആർ.എസ്.എസ് മുൻ സഹസർകാര്യവാഹ് വി. ഭാഗയ്യ,അഖില ഭാരതീയ സഹശാരീരിക് പ്രമുഖ് ഒ.കെ. മോഹനൻ,ദക്ഷിണ ക്ഷേത്രീയ പ്രചാരക് ഹരികൃഷ്ണകുമാർ,ക്ഷേത്രീയ കാര്യകാരി സദസ്യൻ പി.ആർ. ശശിധരൻ,ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശ്,ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ,സീമാ ജാഗരൺ മഞ്ച് സംരക്ഷക് എ. ഗോപാലകൃഷ്ണൻ,ദക്ഷിണ കേരള പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു,ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ,ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദർശൻ,ഉത്തരകേരള പ്രാന്ത പ്രചാരക് ആ. വിനോദ്,ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി,മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ,ശബരിമല മുൻ മേൽശാന്തിമാരായ ബാലമുരളി,മൂവാറ്റുപുഴ മഹേഷ് നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
ആലുവ ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ മുതിർന്ന ആർ.എസ്.എസ് നേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.