
പറവൂർ: നിരന്തര കുറ്റവാളികളായ കൊടമംഗലം പുത്തൻ വീട്ടിൽ അശ്വന്ത് (20), പെരുമ്പടന്ന ചുള്ളിക്കാട്ടിൽ അഭിഷേക് (19) എന്നിവരെ കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തി. ഭീഷണിപ്പെടുത്തൽ, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ കേസുകളിൽ പ്രതിയായ അശ്വന്ത് മെത്തഫെറ്റമിൻ കൈവശം സൂക്ഷിച്ച കേസിലും മോഷണം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യം തുടങ്ങിയ കേസുകളിൽ പ്രതിയായ അഭിഷേക് മൊബൈൽ ഫോൺ മോഷണ കേസിലും പ്രതിയായതോടെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.