പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭ 5-ാം വാർഡിൽ താമസക്കാരായ സുരേഷ്-ലേഖ ദമ്പതികളുടെ മകൾ 21 വയസുകാരി അനശ്വര തീവ്രമായ വൃക്ക രോഗം ബാധിച്ച് അത്യാവശ്യമായി O+ve ബ്ലഡ് ഗ്രൂപ്പിലുള്ള വൃക്ക ദാതാവിനെ തേടുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അനശ്വരയ്ക്ക് ഡോ. കെ.എസ്. സജീവ് കുമാറിന്റെ നെഫ്രോളജി വിഭാഗം നിർദ്ദേശപ്രകാരം എത്രയും പെട്ടെന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണം. എറണാകുളം മരട് പി.എം.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിലെ ഒന്നാം വർഷ ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.ടി.) വിദ്യാർത്ഥിനിയാണ് അനശ്വര.
തീവ്രമായ വൃക്ക രോഗബാധിതയായ അനശ്വരയ്ക്ക് എത്രയും പെട്ടെന്ന് O+ve ഗ്രൂപ്പിൽപ്പെട്ട ഒരു വൃക്ക ദാതാവിനെ ആവശ്യമുണ്ട്. പകുതിവഴിയിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന അനശ്വര സുമനസുകളുടെ സഹായം തേടുകയാണ്.
4-ാം വാർഡ് കൗൺസിലർ ശാലു ശരത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ പെരുമ്പാവൂർ യൂണിയൻ ബാങ്കിൽ 3379002010048063 നമ്പർ അക്കൗണ്ട് തുറന്നിട്ടുണ്ട്. UBIN 0533793 ആണ് ഐ.എഫ്.എസ്.സി കോഡ്. ഗൂഗിൾ പേ നമ്പർ: 8257978041. ഉദാരമതികളായ സജ്ജനങ്ങളോട് ഒരു ദാതാവിനെ കണ്ടെത്തുവാനും ചെറിയ സാമ്പത്തിക സഹായം ചെയ്യുവാനും വാർഡ് കൗൺസിലർ ശാലു ശരത്ത് അഭ്യർത്ഥിച്ചു. വിവരങ്ങൾക്ക്: 9895173569, 7736809264.