schi

കാക്കനാട്: രണ്ടു ദിവസമായി കാക്കനാട് നടന്ന ആലുവ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.സമാപന സമ്മേളനവും അവാർഡ് ദാനവും തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള നിർവഹിച്ചു. തൃക്കാക്കര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി അദ്ധ്യക്ഷത വഹിച്ചു. എൽ.പി.വിഭാഗം പ്രവൃത്തിപരിചയം മേളയുടെ ഓവറോൾ കരസ്ഥമാക്കിയത് ആലുവ സെന്റ് ഫ്രാൻസിസ് സേവ്യർ എൽ.പി.എസാണ്. ഉപജില്ലയിലെ 130 ഓളം സ്കൂളുകളിൽ നിന്നായി 4500 ഓളം കുട്ടികളാണ് ശാസ്ത്രോത്സവത്തിൽ പങ്കെടുത്തത് .

ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം , ഗണിതം, പ്രവൃത്തിപരിചയം, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങി അഞ്ച് മേഖലകളിലായാണ് മത്സരം നടന്നത്. എൽ.പി., യു.പി., എച്ച്.എസ്, എച്ച്.എസ്.എസ് തുടങ്ങി 4 വിഭാഗങ്ങളായിരുന്നു മത്സരം. കൗൺസിലർമാരായ ഉണ്ണി കാക്കനാട്, സി.സി.വിജു, അബ്ദുഷാന, വിദ്യാഭ്യാസ ഓഫീസർ സനൂജ എ. ഷംസു, എം.എ.എ.എം.ഹെഡ് മാസ്റ്റർ സി.ഐ. നവാസ്, എം.എ.എച്ച്.എസ്.ഹെഡ്മിസ്ട്രസ് ബിബു പുരവത്ത്,​ സജന അലൻ,സി.വി.അഖില, സന്തോഷ് മേലെകളത്തിൽ എന്നിവർ പങ്കെടുത്തു.