aw

കാക്കനാട്: തൃക്കാക്കര നഗരസഭ ഓലികുഴി ഡിവിഷനിൽ പണി പൂർത്തീകരിച്ച സ്മാർട്ട് അങ്കണവാടി കെട്ടിടം എ.ഡി.എം. വിനോദ് രാജ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അദ്ധ്യക്ഷയായി. ചലച്ചിത്ര താരം ഇർഷാദ് അലി മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭ വൈസ് ചെയർമാൻ ടി. ജി.ദിനൂപ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ റസിയ നിഷാദ്,സുനീറ ഫിറോസ് , വർഗീസ് പ്ലാശ്ശേരി, വാർഡ് കൗൺസിലർ അൻസിയ ഹക്കീം, കൗൺസിലർമാരായ കെ.എക്സ്.സൈമൺ, ഉണ്ണി കാക്കനാട്, സി.സി.ബിജു എന്നിവർ സംസാരിച്ചു.