
പെരുമ്പാവൂർ: സ്ക്കൂട്ടർ മോഷണക്കേസിൽ പ്രായപൂർത്തിയാവാത്ത രണ്ടു പേർ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. വെങ്ങോല മാലിങ്കൽ റിജോഷ് (20)നെയും രണ്ട് പേരെയുമാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്ങോല സ്വദേശി ബഷീറിന്റെ വീടിന്റെ പോർച്ചിൽ വച്ചിരുന്ന ഇരുചക്രവാഹനമാണ് മോഷ്ടിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്.