t-n-gagadesuran

പറവൂർ: തത്തപ്പിള്ളി തോപ്പുപറമ്പ് (ചക്കാന്തറ) വീട്ടിൽ ടി.എൻ. ജഗദീശ്വരൻ (79, റിട്ട. സുബൈദാർ മേജർ, സി.ആർ.പി.എഫ്) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ശാഖ നമ്പർ 4563 തത്തപ്പിള്ളി മന്ദം ശാഖ രൂപീകരണത്തിനായി നേതൃത്വം നൽകുകയും ദീർഘകാലം ശാഖ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. തത്തപ്പിള്ളി കിളക്കേപ്രം മരണാനന്തര സഹായ സംഘം സെക്രട്ടറി, തത്തപ്പിള്ളി ശ്രീ ഘണ്ഠാകർണ്ണൻ ക്ഷേത്രം സെക്രട്ടറി, ശ്രീനാരായണ സാംസ്‌കാരിക സഭാ സെക്രട്ടറി, തത്തപ്പിള്ളി അയ്യപ്പ സേവാ സംഘം സെക്രട്ടറി, കോൺഗ്രസ് കോട്ടുവള്ളി മണ്ഡലം വൈസ് പ്രസിഡന്റ്, എക്‌സ് സർവീസ്‌മെൻ അസോസിയേഷൻ മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്. ഭാര്യ: സവിത മണി. മക്കൾ: അരുൺ ജെ. തോപ്പിൽ, സന്ധ്യ ജെ. തോപ്പിൽ. മരുമക്കൾ: ദർശ്ശിനി, ബിനി പി.വി.