
ആലുവ: ആലുവ പെരിയാർ ദേശം കടവിൽ കുളിക്കാനിറങ്ങിയ കടുങ്ങല്ലൂർ യു.സി കോളേജ് കടേപ്പിള്ളി ചക്കാലക്കൽ സച്ചിദാനന്ദൻ (സച്ചു 19) മുങ്ങി മരിച്ചു. ബംഗളൂരുവിൽ ബി.ബി.എ വിദ്യാർത്ഥിയാണ്. വെള്ളിയാഴ്ച വൈകിട്ട് 6.30ന് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതാണ്. പുഴയിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.
മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് ജന്മദിനം വീട്ടുകാർക്കൊപ്പം ആഘോഷിക്കാനിരിക്കെയാണ് മരണം. ആലുവ അഗ്‌നിരക്ഷാസേന, പൊലീസ്, ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്‌കൂബ ടീം എന്നിവരാണ് മൃതദേഹം കണ്ടെടുത്തത്.
പിതാവ്: ശ്രീനിവാസൻ. മാതാവ്: അമ്പിളി (അദ്ധ്യാപിക അൽഹുദ സ്‌കൂൾ, പാനായിക്കുളം). സഹോദരൻ: സിദ്ധാർത്ഥ്.