
ആലുവ: ആറ് ദിവസം മുമ്പ് അരൂരിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം ആലുവ പെരിയാറിൽ കണ്ടെത്തി. അരൂർ കളപ്പുരയ്ക്കൽ വീട്ടിൽ ലിയോണിയുടെ (60) മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.
ആലുവ പെരിയാർ ഹോട്ടലിന് പിൻഭാഗത്ത് പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ലിയോണിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവ്: ജോസഫ്. ഒരു മകളുണ്ട്. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം തിങ്കളാഴ്ച അരൂർ സെയ്ന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.