ആലുവ: ആലുവ തോട്ടുമുഖം പടിഞ്ഞാറേ ജുമാ മസ്ജിദിലെ ദണ്ഡാരം കവർന്ന അസാം സ്വദേശി പിടിയിൽ. ഹഫി ഗുൾ റഹ്മാനാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് ഭണ്ഡാരം തകർത്ത് പണം കവർന്നത്. സി.സി ടിവി ദൃശ്യങ്ങൾ പരശോധിച്ചതിൽ നിന്നുമാണ് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞത്. പെരുമ്പാവൂരിൽ ജോലി ചെയ്തു വരികയായിരുന്നു.