time

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷൻ നടത്തുന്ന കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കത്തിൽ 20 രാജ്യങ്ങളിലെ കലാകാരന്മാരും കൂട്ടായ്മകളും അണിനിരക്കും. ഡിസംബർ 12 ന് ആരംഭിക്കുന്ന ബിനാലെ മാർച്ച് 31 ന് അവസാനിക്കും.

നിഖിൽ ചോപ്രയും അദ്ദേഹം ഉൾപ്പെടുന്ന എച്ച്.എച്ച് ആർട്ട് സ്‌പേസസ് ഗോവയുമാണ് ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ഫോർ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്റെ തലക്കെട്ട്.

ലോകമെമ്പാടും നിന്നുള്ള കലാകാരന്മാരും കൂട്ടായ്മകളും അടങ്ങുന്ന 66 അംഗസംഘമാണ് കൊച്ചിയിൽ എത്തുകയെന്ന് സംഘാടകർ അറിയിച്ചു. ആശയങ്ങൾ, വികാരങ്ങൾ, പ്രവൃത്തികൾ എന്നിവ സ്വാധീനം ചെലുത്തുന്ന കലാസൃഷ്ടികൾ അവതരിപ്പിക്കും.

ലോകമെമ്പാടുമുള്ള വ്യത്യസ്ത ശബ്ദങ്ങളുടെയും ആശയങ്ങളുടെയും പ്രതിനിധാനമാണ് കലാകാരന്മാരുടെ പട്ടിക. സമകാലീന കലയിലൂടെ ജനങ്ങളിൽ സ്ഥിരമായ സ്വാധീനം ഉറപ്പിക്കാനും ബിനാലെ ലക്ഷ്യമിടുന്നുണ്ട്.

ഡോ. വി. വേണു

ചെയർപേഴ്‌സൺ

കെ.ബി.എഫ്

സമകാലീന കലാലോകത്തെ വൈവിദ്ധ്യമാർന്ന ശബ്ദങ്ങളുടെ കൂട്ടായ്മയാണ് ബിനാലെ ആറാം ലക്കത്തിലെ കലാകാരന്മാരുടെ പട്ടിക.

ബോസ് കൃഷ്ണമാചാരി

പ്രസിഡന്റ്

കെ.എം.ബി

വിഷയത്തിലെ വൈവിദ്ധ്യം കൊണ്ടും പ്രമേയത്തിലെ കലാസാമൂഹിക പ്രതിബദ്ധത കൊണ്ടും 2012ൽ ആരംഭിച്ച കൊച്ചി മുസിരിസ് ബിനാലെ ആഗോള സമകാലീന കലാമേഖലയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രദർശനമാണ്.

തോമസ് വർഗീസ്

ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ

കെ.ബി.എഫ്