bvvs

കളമശേരി: ഫാക്ടിലെ കടമുറികളുടെ അന്യായമായ വർദ്ധനവിനെതിരെ ഭാരതീയ വ്യാപാരി വ്യവസായി സംഘം ഏലൂർ യൂണിറ്റ് പ്രതിഷേധ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ താലൂക്ക് ഭാരവാഹികളായ കെ.കെ.മുരളി, എസ്.എസ്. മധുസൂദനൻ , രവികുമാർ, രക്ഷാധികാരി വിനോദ് നന്ദനം, പി.ബി. ഗോപിനാഥ്, ശ്രീജിത്ത് സി, ബി.ജെ.പി നിയോജക മണ്ഡലം സെൽ കോ ഓർഡിനേറ്റർ അനിരുദ്ധൻ പി.എസ് തുടങ്ങിയവർ സംസാരിച്ചു.