കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങളിലും മറ്റും പതിപ്പിച്ചിരുന്ന സ്വർണപ്പാളികൾ കാണാതായതിലെ ദുരൂഹത പുറത്തു കൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് അഖിലകേരള വിശ്വകർമ്മ മഹാസഭ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അവതാരങ്ങളെ മാറ്റിനിറുത്തി ദേവസ്വംബോർഡ് ഭരണസമിതിയും ഉദ്യോഗസ്ഥരും ഉത്തരവാദിത്വങ്ങൾ നിഷ്പക്ഷമായി നിറവേറ്റുവാൻ തയ്യാറാകണം. ജനങ്ങളുടെ ഹിതമനുസരിച്ച് അന്വേഷണം സി.ബി.ഐക്ക് വിടാൻ സർക്കാർ തയ്യാറാകണം. സംസ്ഥാന സെക്രട്ടറി പി.കെ. തമ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ. ശശി അദ്ധ്യക്ഷനായി.
കൗൺസിൽ മെമ്പർ ടി.എ. അരവിന്ദൻ, ജില്ലാ സെക്രട്ടറി പി. മോഹനൻ, ഭാരവാഹികളായ പി.കെ. ബാലൻ, എ.ജി. നാരായണൻ, എൻ.ആർ. രാജേഷ്, എ.കെ. സുരേന്ദ്രൻ, എ.എസ്. അപ്പുക്കുട്ടൻ, ടി.എസ്. സന്തോഷ്, വി.പി. നാരായണൻ, ശാരദ വിജയൻ, ശാന്ത മോഹനൻ എന്നിവർ സംസാരിച്ചു.