book-

പറവൂർ: ഗാന്ധിജിയുടെ പറവൂർ സന്ദർശനം, ഗാന്ധി - ശ്രീനാരായണ ഗുരു സംവാദം എന്നിവയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം പറവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി - ഗുരു - കാലം എന്ന ലേഖന സമാഹാരം പ്രസിദ്ധീകരിക്കുന്നു. 25 ലേഖനങ്ങളുണ്ടാവും. പുസ്തകത്തിന്റെ കവർ പറവൂർ നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിധിൻ പ്രകാശനം ചെയ്തു. മേഖലാ പ്രസിഡന്റ് ടൈറ്റസ് ഗോതുരുത്ത്, ബെസി ലാലൻ, വി.എസ്. രവീന്ദ്രൻ, പി.ആർ. രജനി, കെ.എസ്. സരിത എന്നിവർ പങ്കെടുത്തു. പ്രണത ബുക്സാണ് പ്രസാധകർ.