
കാലടി: നീലീശ്വരം വിന്നേഴ്സ് കോളേജിൽ ഗാന്ധി ജയന്തി സേവനവാരം സമാപനത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ് മത്സരം സംഘടിപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ 70 ഭക്ഷണ ഇനങ്ങളുണ്ടായിരുന്നു.. നീലീശ്വരം ഗവ. എൽ.പി. സ്കൂൾ എച്ച്.എം കെ.വി. ലില്ലി, മിഷ മനോജ്, കോളേജ് പ്രിൻസിപ്പൽ വി.കെ. ഷാജി എന്നിവർ മത്സരത്തിനെത്തിയ ഭക്ഷണ ഇനങ്ങൾ പരിശോധിച്ചു. മാനേജർ കെ.എൻ. സാജു , ജനത.എം.എൻ.ഷാജി.എം.ടി,സൗമ്യ.കെ.എം. ലക്ഷമി. എം.രാജ്, ജിഷ്ണു.വി.എസ്.സുധിഷ , തുഷാര,അമൽ.എം.രാജ്, അഭിജിത്ത് എന്നിവർ നേതൃത്വം വഹിച്ചു.