അങ്കമാലി: നിയോജകമണ്ഡലത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ആരോഗ്യ പരിപാലനത്തിനായി റോജി എം. ജോൺ എം.എൽ.എ മുൻകൈയെടുത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ അങ്കമാലി വിശ്വജ്യോതി പബ്‌ളിക് സ്‌കൂളിലാണ് ക്യാമ്പ്. ജനറൽ മെഡിസിൻ, ഓർത്തോപീഡിക്‌സ്, കണ്ണ്, ചെവി, ശ്വാസകോശം, ഓഡിയോളജി, ഫിസിയോതെറാപ്പി, തുടങ്ങി വിവിധ വൈദ്യശാസ്ത്ര ശാഖകളിലെ ഡോക്ടർമാരുടേയും ആരോഗ്യ വിദഗ്ദ്ധരുടെയും സേവനം ക്യാമ്പിൽ സൗജന്യമായി ലഭ്യമാണ്. കൊച്ചിൻ ഇന്റർനാഷണൽ ലിമിറ്റഡും അങ്കമാലി എൽ.എഫ് ആശുപത്രിയുടെയും അങ്കമാലി ജീവധാര ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് ക്യാമ്പ്.