കൊച്ചി: എഫ് 9 ഇൻഫോടെക് സംഘടിപ്പിച്ച 'കേരള സൈബർ സുരക്ഷാ ഉച്ചകോടി 2025" വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ ഡയറക്ടർ ഇ.വി. സജിത്ത് കുമാർ, സോഫോസ് ഡയറക്ടർ ഗോപൻ ശിവശങ്കരൻ, എഫ് 9 ഇൻഫോടെക് സി.ഇ.ഒ ജയകുമാർ മോഹനചന്ദ്രൻ, സി.ടി.ഒ രാജേഷ് രാധാകൃഷ്ണൻ, സി.ഐ.എസ്.ഒ രാജേഷ് വിക്രമൻ എന്നിവർ സംസാരിച്ചു.
ബിബു പുന്നൂരാൻ, വിനോദിനി സുകുമാരൻ, നിത്യാനന്ദ് കാമത്ത്, വിവേക് ഗോവിന്ദ് എന്നിവർ പങ്കെടുത്ത ചർച്ചയിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോ സ്‌കറിയ മോഡറേറ്ററായി. എ. ബാലകൃഷ്ണൻ, കെ.എം. സംഗീത്, അനിൽ മേനോൻ, റോബിൻ ജോയ്, വി.വി. ജേക്കബ് എന്നിവർ പങ്കെടുത്ത ചർച്ചയിൽ പ്രിൻസ് ജോസഫ് മോഡറേറ്ററായി.