പറവൂർ: പറവൂർ കേസരി ഗവ. കോളേജിൽ വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിന് 20 കമ്പ്യൂട്ടർ വാങ്ങുവാൻ എം.എൽ.എ ആസ്തി വികസന സ്കീമിൽ 10.34 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു.