vikasana-sadse

അങ്കമാലി: മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് വികസന സദസ്എറണാകുളം ജില്ലാ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി ഇടശ്ശേരി, സെക്രട്ടറി പി.പി. രാജേഷ്,​ ജല്ലാ കോ-ഓർഡിനേറ്റർ എം.എസ്. സുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സൗമിനി ശശീന്ദ്രൻ, സി.വി. അശോക് കുമാർ, അൽഫോൻസാ ഷാജൻ, സീന മാർട്ടിൻ, ത്രേസ്യാമ്മ ജോർജ്ജ്, ഐ.പി. ജേക്കബ്ബ്, ഏ.പി. രാമകൃഷ്ണൻ, സജീവ് അരിക്കൽ, സന്തോഷ് പുതുവാശ്ശേരി, പ്രകാശൻ പിള്ള, സി.വി. പോൾ മാധവൻ കാഞ്ഞൂർ എന്നിവർ സംസാരിച്ചു.